Breaking News

ലോറി ഉടമകളിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി മൂന്ന് എം വി ഡി ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ


കോട്ടയം: ടോറസ് ലോറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ  എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. ഷാജൻ, എം.ആർ .അനിൽകുമാർ, അജിത് ശിവൻ എന്നിവരെ സസ്പെൻഡ് ചെയ്തു. മൂന്ന്  ഉദ്യോഗസ്ഥരേയും ഏജന്റ് രാജീവനെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തു. വിജിലൻസ്  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്താണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മാസം 20ന് സംസ്ഥാന വ്യാപകമായി വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻസ് ബ്യൂറോ നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എം.സി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കണ്ടെത്തിയത്. ഇവ പിടികൂടാതിരിക്കാൻ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ്പ്രാഥമിക പരിശോധനയിൽ കണ്ടെത്തി 

No comments