Breaking News

വായനയെ ജനകീയമാക്കാൻ 'പുസ്തകതണൽ' പദ്ധതിയുമായി ജി.എച്ച്.എസ്.എസ് ബളാലിലെ എൻ.എസ്.എസ് കുട്ടികൾ വെള്ളരിക്കുണ്ട് ഗവ.ആശുപത്രിയിലേക്ക് പുസ്തകങ്ങൾ കൈമാറി


വെള്ളരിക്കുണ്ട്: ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പുസ്തകതണൽ എന്ന പ്രവർത്തനം ശ്രദ്ധേയമാകുന്നു. പൊതു ഇടങ്ങളിൽ വായന ഇടം ഒരുക്കി നൽകുന്ന മാതൃകാപരമായ പ്രവർത്തനമാണിത്. ഇതിൻ്റെ ഭാഗമായി വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പുസ്തകങ്ങൾ കൈമാറി. പുസ്തകവായന രോഗാവസ്ഥയെ മറന്ന് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ബളാൽ സ്കൂൾ എൻ.എസ്.എസ് നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറിയത്.  ഡോക്ടർ കെർലിൻ പി.ജെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ അജിത്.പി.ഫിലിപ്പ്, നഴ്സിംഗ് ഓഫിസർ ജോബി ജോർജ്, സീനിയർ ക്ലർക്ക് ഷിനോജ് കെ.പി, ഏലിയാമ്മ വർഗീസ്, പബ്ലിക് ഹെൽത്ത് നഴ്സ് നിരോഷ വി, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. അപർണ്ണ മോഹൻദാസ് സ്വാഗതവും വി.പി അമല നന്ദിയും പറഞ്ഞു.



No comments