Breaking News

സംസ്ഥാനത്തിനിതാ പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ സഞ്ജീവനി മാതൃക ബ്ലോക്ക്‌ തല പട്ടികവർഗ ആരോഗ്യ പരിപാടിയുടെ ഉത്ഘാടനവും ലൈഫ് വീടുകളുടെ താക്കോൽദാനവും മന്ത്രി കെ.രാധാകൃഷ്ണൻ പരപ്പയിൽ നിർവ്വഹിച്ചു


പരപ്പ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന  സഞ്ജീവനി  ബ്ലോക്ക്‌ തല പട്ടിക വർഗ ആരോഗ്യ പരിപാടിയുടെ ഉത്ഘാടനവും ലൈഫ് പി. എം എ  വൈ  യിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറലും ബഹു  പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി  ശ്രീ കെ. രാധാകൃഷ്ണൻ നിർവഹിച്ചു.

പട്ടിക വർഗ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണവും നഴ്സിംഗ് പഠനം പൂർത്തീകരിച്ച  പട്ടിക വർഗ യുവതി കളുടെ  തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടുള്ള ഈ  പദ്ധതി മാതൃക പരമാണെന്ന്  മന്ത്രി പറഞ്ഞു.

തൃക്കരിപ്പൂർ എം. എൽ. എ. എം രാജാഗോപാലൻ  ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ  ടി.കെ. രവി, രാജു കട്ടക്കയം, ശ്രീജ മനോജ്‌, പ്രസന്ന പ്രസാദ്, ഗിരിജ മോഹനൻ  എന്നിവരും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളും സംസാരിച്ചു. ചടങ്ങിന് ജീവനക്കാർ ആലപിച്ച സ്വാഗത ഗാനവും  വജ്ര ജൂബിലി കലാകാരൻ സുനിൽ കണ്ണൻ്റെ സംഗീത പരിപാടിയും, സഞ്ജീവനി തെരുവ് നാടകവും പരിപാടിക്ക് കൊഴുപ്പേറ്റി. ഡോക്ടർ സി. സുകു, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സുമേഷ് കുമാർ പി. കെ. എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കോട്ടോടി ജി. എച്ച്. എസ്. എസ്. വിദ്യാർത്ഥി അശ്വിൻരാജ് വരച്ച മന്ത്രിയുടെ ഛായാചിത്രം കൈമാറി. അതി ദാരിദ്രരുടെ പട്ടികയിൽ പെട്ട ലൈഫ് ഗുണ ഭോക്താവിന്റെ വീട് പണി  പ്രതിഫലം കൂടാതെ പൂർത്തീകരിച്ച അനിൽ ജോൺസൺ, കലാജാഥ അംഗങ്ങൾ  എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം ലക്ഷ്മി. സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  കെ.ജി. ബിജുകുമാർ നന്ദിയും പറഞ്ഞു

No comments