വിഷരഹിത പച്ചക്കറികൾ വിളയിച്ചെടുത്ത് ജി.എച്ച്.എസ്.എസ് പരപ്പയിലെ എസ്.പി.സി കുട്ടികൾ.. വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാർ വിളവെടുപ്പ് ഉദ്ഘാടനം നടത്തി
പരപ്പ: പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കുട്ടികൾ ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വെള്ളരിക്കുണ്ട് എസ്.എച്ച്.ഒ എം.പി വിജയകുമാർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സുരേന്ദ്രൻ പി, വൈസ് പ്രസിഡണ്ട് അബ്ദുൾ റഷീദ്, എന്നിവരും പ്രധാനധ്യാപിക ബൈജ ഇ.കെ, സീനിയർ അസിസ്റ്റൻറ് വി.കെ പ്രഭാവതി തുടങ്ങിയവരും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
No comments