Breaking News

സർവ്വീസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണന; വെള്ളരിക്കുണ്ട് സബ്ട്രഷറിക്ക് മുന്നിൽ കെ.എസ്.എസ്.പി.എ നടത്തുന്ന പഞ്ചദിന അവകാശ സംരക്ഷണ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു


വെള്ളരിക്കുണ്ട്: സർവ്വീസ് പെൻഷൻകാരോടുള്ള കേരള സർക്കാരിന്റെ നിരന്തര അവകാശ നിഷേധത്തിനെതിരെ കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറി ഓഫീസിന് മുന്നിൽ  പഞ്ചദിന അവകാശ സംരക്ഷണ സത്യാഗ്രഹം,രണ്ടാം ദിനസത്യാഗ്രഹം നടത്തി,സമരം  കെ എസ് എസ് പി എ വയനാട് ജില്ലാ സെക്രട്ടറി ഇ റ്റി സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദേവസ്യ എം ഡി അദ്ധ്യക്ഷത വഹിച്ചു.  ടി കെ എവുജിൻ,മുഖ്യ പ്രഭാഷണം നടത്തി. ജി മുരളീധരൻ, ഷാഹുൽ ഹമീദ്,, മാത്യു തോമസ്,   ജോസുകുട്ടി അറയ്ക്കൽ, ഇന്ദിരാമ്മ എം പി, ജയിംസ് സി ജെ  , കെ മാധവൻ നായർ , വേണുഗോപാൽ പി,  ജോർജ്ജ് വി ജെ എന്നിവർ പ്രസംഗിച്ചു.

No comments