കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം തോളേനിയിൽ നടന്നു
കരിന്തളം : കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് കെ. പി. നാരായണൻ അധ്യക്ഷനായി. സെക്രട്ടറി നളിനാ ക്ഷൻ എൻ. കെ. റിപ്പോർട്ടിങ്ങും വരവ് -ചിലവ് കണക്കും അവതരിപ്പിച്ചു. കാസർഗോഡ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ജില്ലാ പ്രസിഡന്റ്.സി. പ്രഭാകരൻ, ജില്ലാ ജനറൽ സെക്രട്ടറി ബി. അജയകുമാർ, വരയിൽ രാജൻ, സെലിൻ ജോസഫ്, കെ.എ.രവീന്ദ്രൻ, രത്നാകരൻ ചായ്യോത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി
കെ. പി. നാരായണൻ (പ്രസിഡന്റ് ), അഡ്വ :കെ. കെ. നാരായണൻ (വൈസ് പ്രസിഡന്റ് ), നളിനാക്ഷൻ. എൻ. കെ (സെക്രട്ടറി ), വരയിൽ രാജൻ (ജോ :സെക്രട്ടറി ), ടി. പി. ശാന്ത (ട്രഷറർ ),എന്നിവരെ യോഗം തിരഞ്ഞെടുത്തു
No comments