Breaking News

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം, പാലാവയൽ വില്ലേജ് ഓഫീസുകൾ സന്ദർശിച്ചു പാലാവയൽ കണ്ണിവയൽ റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നാട്ടുകാർ കളക്ടർക്ക് നിവേദനം നൽകി


വെള്ളരിക്കുണ്ട്: വില്ലേജ് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു. വ്യാഴാഴ്ച്ച വെള്ളരിക്കുണ്ട് താലൂക്കിലെ ചിറ്റാരിക്കല്‍, പാലാവയല്‍, മാലോം വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. പാലാവയല്‍ കണ്ണിവയല്‍ റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നാട്ടുകാര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ലാ കളക്ടര്‍ റോഡ് പരിശോധിച്ചു.  നാളെ മഞ്ചേശ്വരം താലൂക്കിലെ എടനാട്, കോയിപ്പാടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.




No comments