നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാരെ മർദിച്ചതിൽ പ്രതിഷേധിച്ചു ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗംവും നടത്തി
ബളാൽ : നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാരെ സി പി എം ഗുണ്ടകൾ മർദിച്ചു എന്നാരോപിച്ചു പ്രതിഷേധിച്ചു ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വെള്ളരിക്കുണ്ട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് രാജു കട്ടക്കയം പൊതുയോഗം ഉത്ഘാടനം ചെയ്തു. കോൺഗ്രസ് ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധു ബാലൂർ അധ്യക്ഷത വഹിച്ചു. ഡി. സി. സി. സെക്രട്ടറി ഹരീഷ് പി നായർ, ജില്ല പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് , ബ്ലോക്ക് സെക്രട്ടറിമാരായ കെ മാധവൻ നായർ, പി കുഞ്ഞമ്പു നായർ, നാരായണൻ വയമ്പ്,വി മാധവൻ നായർ മണ്ഡലം പ്രസിഡന്റ്മാരായ എം. പി. ജോസഫ്, പി യു പദ്മനാഭൻ, പി ബാലചന്ദ്രൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് മെമ്പർ ബിനു, ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് കൃഷ്ണൻ ഇടത്തോട് എന്നിവർ പങ്കെടുത്തു
No comments