Breaking News

മോട്ടോർ വാഹന വകുപ്പിൽ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി 31.03.2023 വരെ നീട്ടി വാഹന ഉടമകൾ അവസരം പരമാവധി വിനിയോഗിക്കണം ; വെളളരിക്കുണ്ട് സബ് ആർ ടി ഓഫീസ്‌

വെളളരിക്കുണ്ട്:  വിവിധ കാരണങ്ങളാൽ 4 വർഷത്തിൽ കൂടുതൽ കാലത്തേക്ക് നികുതി അടക്കാൻ കഴിയാതെ വന്നിട്ടുളള വാഹന ഉടമകൾക്ക് ഒരുസുവർണ്ണാവസരം. 31.03.2018 ന് മുമ്പ് വാഹനം ഉപയോഗയോഗ്യമല്ലാതാവുകയോ വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുളളതോ മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹനഉടമകൾക്ക് അവരുടെ നികുതി ബാധ്യത തീർക്കുന്നതിനായി കേരളസർക്കാർ ഒരു അവസരം കൂടി നൽകുന്നു. 01.04.2018 മുതലുളള ടാക്സ് കുടിശ്ശികയുടെ 30% ട്രാൻസ്പോർട്ട്  വാഹനങ്ങൾക്ക് , ,40%  നോൺട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് മാത്രം ഈടാക്കി ജപ്തി മറ്റു നിയമ നടപടികളിൽ നിന്നും ഒഴിവാകാവുന്നതാണ്. ഇത്തരത്തിലുളള വാഹനങ്ങൾ നിലവിലുളള വാഹന ഉടമകൾ വെളളരിക്കുണ്ട് സബ് ആർ ടി ഓഫീസിൽ 31.03.2023 ന് മുമ്പായി ബന്ധപ്പെടണമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

No comments