നായ്ക്കയം- അട്ടേങ്ങാനം റോഡ് റീടാറിംഗ്; മാർച്ച് 22 മുതൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം
ഒടയഞ്ചാൽ: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ നായ്ക്കയം അട്ടേങ്ങാനം റോഡ് റീടാറിംഗ് പ്രവർത്തിയുടെ ഭാഗമായി അട്ടേങ്ങാനത്ത് പഴയ കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിൽ മാർച്ച് 22 മുതൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു .
ഈ റോഡിൽ കൂടി ഒടയഞ്ചാൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കല്ലറൽ ഒടയഞ്ചാൽ വഴിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളച്ചാൽ - ഏളാടി - പോർക്കളം റോഡ് വഴിയും പോകണം.
No comments