പുതിയ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തപ്പോൾ നിലവിലെ കുടിവെള്ള പൈപ്പ് പൊട്ടി ബളാൽ കുഴിങ്ങാട് കോളനിയിൽ കുടിവെള്ളം മുട്ടി നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ
വെള്ളരിക്കുണ്ട്: പ്രധാനമന്ത്രി ജൽ ജീവൻ പദ്ധതിക്ക് വേണ്ടി ബളാൽ പഞ്ചായത്തിലെ കുഴിങ്ങാട് കോളനിയിൽ കുഴിയെടുത്തപ്പോൾ നിലവിൽ പ്രദേശവാസികൾ ഉപയോഗിച്ച് കൊണ്ടിരുന്ന ജലനിധിയുടെ പൈപ്പ് പൊട്ടി. ഇതിനെ തുടർന്ന് കുഴിങ്ങാട് കോളനിയിലെ നൂറോളം വരുന്ന ഉപഭോക്താക്കൾ രണ്ട് ദിവസമായി കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. അധികൃതരെ വിവരമറിയിച്ചെങ്കിലും നിലവിലെ പൈപ്പ് നേരെയാക്കാൻ കഴിഞ്ഞിട്ടില്ല. കട്ടി കൂടിയ ഇനം ആയതിനാൽ മെഷീൻ ഉപയോഗിച്ച് മാത്രമെ ഈ പൈപ്പ് ജോയിൻ്റ് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ അത് ചെയ്യുന്ന ടെക്നീഷ്യൻമാർ ഇതുവരെ എത്തിയിട്ടുമില്ല.
No comments