Breaking News

ബേക്കലിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ പാചക വാതകടാങ്കർ ഇടിച്ച് ഡ്രൈവർക്ക് പരിക്ക് ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു


കാഞ്ഞങ്ങാട് : നിർത്തിയിട്ട ലോറിക്കു പിന്നിൽ പാചക വാതടാങ്കർ ഇടിച്ച് ഡ്രൈവർ ക്യാബിനുള്ളിൽ ഒന്നര മണിക്കൂറോളം കുടുങ്ങി കിടന്നു. കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാസേനയെത്തി സാഹസികമായാണ് ഡ്രൈവർ തങ്കരാജിനെ (തമിഴ്നാട് ) രക്ഷപ്പെടുത്തിയത് മംഗലാപുരത്തു നിന്നു കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കർ ആണ് അപകടത്തിൽ പെട്ടത്, ബേക്കൽ തൃക്കണ്ണാട് ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം സിനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പ്രകാശൻ , ഓഫീസർമാരായ ജീവൻ ,ഷിജു, സുധീഷ് , അനീഷ്, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

No comments