Breaking News

കുന്നുംകൈ ഈസ്ററ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈത്തുറഹ്മ ശിലാസ്ഥാപനവും ലീഗ് സമ്മേളനവും നടത്തി


കുന്നുംകൈ; നിർദ്ധന കുടുംബത്തിന് കുന്നുംകൈ ഈസ്ററ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ ശിലാസ്ഥാപനവും ലീഗ് സമ്മേളനവും കുന്നുംകൈ ആറിലക്കണ്ടത്ത് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ  നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. എ ജി അബ്ദുൽ നാസ്സർ അധ്യക്ഷനായി.ഷബീർ ഇടയന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഷാർജ കെ എം സി സി മണ്ഡലം പ്രസിഡന്റ് ടി കെ  അബ്ദുൽ അസീസ് ഹാജി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ജാതിയില്‍ ഹസൈനാര്‍, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് റൈഹാനത്ത്, എ വി അബ്ദുൽ ഖാദർ, നൗഷാദ് എളമ്പാടി,ടി എച്ച് ഖാദർ, ടി എ കരീം, എ ദുൽകിഫിലി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, വാർഡ് മെമ്പർ എം വി ലിജിന, കെ പി അബ്ദുല്ല, കെ എൻ അബ്ദുൽ റഹ്‌മാൻ ഹാജി, കെ പി മൊയ്‌തീൻ കുഞ്ഞി മൗലവി, കെ അഹമ്മദ് കുഞ്ഞി,ജാതിയിൽ ഷൗക്കത്തലി,സി മുഹമ്മദ് കുഞ്ഞി, യു സി മുഹമ്മദ് കുഞ്ഞി,എൻ പി അബ്ദുൽ റഹ്‌മാൻ,ശിഹാബ് കാക്കടവ്  സംസാരിച്ചു.

No comments