വെസ്റ്റ് എളേരി പഞ്ചായത്ത് കാർഷിക തൊഴിൽ സേനയുടെ പാളപ്ലെയ്റ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് കാർഷിക തൊഴിൽ സേനയുടെ പാളപ്ലെയ്റ്റ് നിർമ്മാണ യൂണിറ്റ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ ഉൽഘാടനം ചെയ്തു. കെ.എസ്.കെ. ടി .യു ഏര്യാ പ്രസിഡന്റ് കെ കൃഷ്ണൻ അദ്ധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏ.വി രാജേഷ്. കേരള ബേങ്ക് ഡയരക്ടർ സാബു അബ്രഹാം,വെസ്റ്റ് എളേരി കൃഷി ആഫീസർ വി.വി.രാജീവൻ, വ്യവസായ വകുപ്പ് ഇന്റേൺ അശ്വതി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോളികുട്ടി പോൾ, സി.പി സുരേശൻ, ബിന്ദു മുരളീധരൻ, ശാന്തി കൃപ, കെ ജനാർദ്ദനൻ , കെ. ഒ.അനിൽകുമാർ , എം ജി രാമചന്ദ്രൻ, വെസ്റ്റ് എളേരി സഹകരണ ബേങ്ക് സെക്രട്ടരി ശ്രീമതി.പി. ലതിക, ബിജു ചാളക്കടവ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ജോൺ ബ്രിട്ടൊ സ്വാഗതം പറഞ്ഞു. ഏരിയ വനിതാ സബ്ബ് കമ്മറ്റി കൺവീനർ ശോഭനാ മഹേഷ് നന്ദി പ്രകാശിപ്പിച്ചു.
No comments