സർക്കാറുകളുടെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കാഞ്ഞങ്ങാട് ആർ.ഡി ഓഫീസ് മാർച്ച് നടത്തി രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കശുവണ്ടിയുടെ തറവില 150 രൂപയായി നിശ്ചയിച്ച് സഹകരണ സംഘങ്ങളിൽ കൂടി സർക്കാർ സംഭരിക്കുക, തേങ്ങയുടെ തറ വില 50 രൂപയായി നിശ്ചയിച്ച് സഹകരണ സംഘങ്ങളിലെ എല്ലാ ബ്രാഞ്ചുകളിൽ കൂടിയും എടുക്കാൻ വേണ്ട നടപടി സ്വീകരിക്കുക, റബ്ബറിന് 250 രൂപ തറ വില നിശ്ചയിച്ച് മാർക്കറ്റ് വിലയ്ക്ക് ശേഷമുള്ള ബാക്കി തുക സർക്കാർ നൽകുക,
കൃഷിക്കാരുടെ 10 ലക്ഷം രൂപ വരെയുള്ള കാർഷിക കാർഷികേതര വായ്പകൾ എഴുതി തള്ളുക,ഭൂമിയുടെ ന്യായ വില വർദ്ധിപ്പിച്ചത്' പിൻവലിക്കുക, പെട്രോൾ ഡീസൽ സെസ്സ് 2 രൂപ വർദ്ധിപ്പിച്ചത് പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി ആർ ഡി ഓഫീസ് മാർച്ച് നടത്തിയത്. നോർത്ത് കോട്ടച്ചേരിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി ആളുകൾ അണിനിരന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മാർച്ച് ഉദ്ഘാടനം ചെയ്തു.
അനിൽ വാഴുന്നോറടി സ്വാഗതം പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ കെ സി വിജയൻ, എ.ഡി സാബു, എം അസിനാർ, മീനാക്ഷി ബാലകൃഷ്ണൻ, ഗോവിന്ദൻ നായർ സോജൻ കുന്നേൽ പി വി സുരേഷ് ജോമോൻ ജോസ് പി പി പ്രദീപ്കുമാർ വി പി ജോയ് അന്നമ്മ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
No comments