വെസ്റ്റ് എളേരി പഞ്ചായത്ത്തല മോട്ടോർ തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് നാളെ ഭീമനടിയിൽ
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത്-തല മോട്ടോർ തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും 13- 3- 2023 തിങ്കൾ ഭീമനടി വ്യാപാര ഭവൻ ഹാളിൽ വച്ച് രാവിലെ 10 മണിക്ക് നടക്കും.
പുതുതായി രജിസ്റ്റർ ചെയ്യുന്നതിനുള്ള രേഖകൾ ഇനി പറയുന്നവ
(1) ആർസി ഒറിജിനൽ കോപ്പി
(2) ലൈസൻസ് കോപ്പി
(3) ആധാർ
(4) റേഷൻ കാർഡ്
(5) ബാങ്ക് പാസ് ബുക്ക്
(6) രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
ക്ഷേമനിധി തൊഴിലാളി വിഹിതം അടക്കാനുള്ളവർ എ.ടി.എം കാർഡും, അവസാനം ക്ഷേമനിധി വിഹിതം അടച്ച റസീപ്റ്റും, അല്ലെങ്കിൽ ക്ഷേമനിധി പാസ്ബുക്ക് കൊണ്ടുവരിക.
No comments