Breaking News

ബിൽഡിങ്ങിന്റെ മുകളിൽ നിന്നും വീണു പരിക്കേറ്റു ചികിത്സയിലുള്ള ബിരിക്കുളം കാട്ടിപ്പൊയിലിലെ ബാലചന്ദ്രന് ചികിത്സാ സഹായം നൽകി ചങ്ങാതിക്കൂട്ടം വാട്സപ്പ് കൂട്ടായ്മ പ്രവർത്തകർ


പരപ്പ: ബിരിക്കുളം കാട്ടിപ്പൊയിലിലെ ബാലചന്ദ്രന് ചികിത്സാ സഹായം നൽകി ചങ്ങാതിക്കൂട്ടം വാട്സപ്പ് കൂട്ടായ്മ പ്രവർത്തകർ. ബിൽഡിങ്ങിന്റെ മുകളിൽ നിന്നും വീണു, നട്ടെല്ലും തുടയെല്ലും പൊട്ടി  സാരമായ പരിക്കുമായി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ഓപ്പറേഷന് വിധേയനായ ബാലചന്ദ്രൻ കൂലിപ്പണിക്കാരനാണ്. വർഷങ്ങളോളം ജോലിക്ക് പോകാൻ സാധിക്കില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ചിലപ്പോൾ തുടർ ഓപ്പറേഷനും വേണ്ടി വന്നേക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബാലചന്ദ്രനെ സഹായിക്കാൻ ചങ്ങാതിക്കൂട്ടം പ്രവർത്തകർ ഒരു മനസ്സോടെ ഒന്നിക്കുകയായിരുന്നു. വർഷങ്ങളായി ചാരിറ്റി പ്രവർത്തനത്തിനായി ചങ്ങാതിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മ നിലകൊള്ളുകയാണ്.

No comments