Breaking News

വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ തീ പിടുത്തത്തിൽ വാഹനങ്ങൾ കത്തി നശിച്ചു; തീയിട്ടതാണോ എന്ന് സംശയം


കണ്ണൂർ: വളപട്ടണം പൊലിസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം. അഞ്ച് വാഹനങ്ങൾ തീപിടുത്തത്തിൽ കത്തി നശിച്ചു. ഒരു കാ‍ർ, ജീപ്പ്, ഇരു ചക്രവാഹനം ഉൾപ്പടെയുള്ള വാഹനങ്ങളിലേക്കാണ് തീ പടർന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കത്തി നശിച്ചത്. ഒരു വാഹനം പൂ‍ണ്ണമായും മറ്റ് രണ്ട് വാഹനങ്ങൾ ഭാഗീകമായും കത്തി നശിച്ചു. കത്തി നശിച്ച വാഹനങ്ങളിൽ ഒന്ന് കാപ്പ പ്രതിയായ ചാണ്ടി ഷമീമിന്റേതാണ്. വാഹനങ്ങൾക്ക് മനഃപൂർവം തീയിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നു.കാപ്പ പ്രതിയായ ചാണ്ടി ഷമീമും സംഘവും ചേർന്ന് തീയിട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. ചാണ്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും പൊലീസുകാരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ചാണ്ടി ഷമീമിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുല‍ർച്ചെ നാല് മണിയോടെയാണ് സ്റ്റേഷൻ പരിസരത്തെ തീ കെടുത്തിയത്.

No comments