Breaking News

നാടുവിട്ട ഭർതൃമതി തിരിച്ചെത്തി ബിരിക്കുളത്തെ നിതിന്റെ ഭാര്യ അനുശ്രീയാണ് വീട്ടിൽ തിരിച്ചെത്തിയത്


ബിരിക്കുളം: നാടുവിട്ട് പോയ ഭർതൃമതി തിരിച്ചെത്തി. കരിന്തളം ബിരിക്കുളത്തെ നിതിന്റെ ഭാര്യ അനുശ്രീ(21)യാണ് ഒടുവിൽ വീട്ടിൽ തിരിച്ചെത്തിയത്. അമ്മങ്ങോട്ടെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപോയ ബിന്ദുവിന്റെ മകൾ  അനുശ്രീയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയത്. കാസർകോട് കോടതിയിൽ ഹാജരക്കിയ ബിനു വീട്ടുകാർക്കൊപ്പം പോയി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിയെന്ന തോന്നലാണ് നാടുവിടാൻ പ്രേരിപ്പിച്ചതെന്ന് അനുശ്രീ പോലീസിന് മൊഴിനൽകി.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ കാസർകോട്ടെ മൗലവി ബുക്ക് സ്റ്റാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനുശ്രീ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ നേരം വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ ബിന്ദു ആദൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയത്. 

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരത്തേക്ക് വണ്ടികയറിയ അനുശ്രീ അവിടെ നിന്നും മറ്റൊരു വണ്ടിയിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുറേസമയം തങ്ങിയശേഷം പിറ്റേന്ന് രാത്രി അവിടെ നിന്നും മറ്റൊരു വണ്ടിക്ക് കാസർകോട്ടേക്ക് തിരിച്ചുവരികയും ചെയ്തു. ഇവിടെനിന്നും ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

No comments