വനിതാ ദിനത്തിൽ കേരളാ ബാങ്ക് ചിറ്റാരിക്കാൽ ശാഖയിൽ വനിതാ സംരഭ വായ്പാ വിതരണം നടത്തി
ചിറ്റാരിക്കാൽ: കേരളാ ബാങ്ക് ചിറ്റാരിക്കാൽ ശാഖയിൽ നടന്ന ചടങ്ങിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിലോമിന ജോണി വനിതാ സംരഭ വായ്പാ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്രാഞ്ച് മാനേജർ ഷാജിമോൻ കെ. എസ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ അക്കൗണ്ടൻ്റ് ബിന്ദു കെ.എസ്. പൊന്നാട ചാർത്തി ആദരിച്ചു.
മാനേജർ ജോജോ തോമസ്, വനിതാ സംരഭക സിനി പാലാവയൽ എന്നിവർ പ്രസംഗിച്ചു. ബാങ്ക് ക്ലാർക്ക് ഉഷാകുമാരി സ്വാഗതം പറഞ്ഞു.
No comments