കൊന്നക്കാട് : വനിതാ ദിനം ആഘോഷ പൂർവ്വം ആചാരിക്കുമ്പോൾ നാടിന്റെ സ്വന്തം ഡോക്ടറമ്മയെ ആദരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് വനിതാ വിംഗ്. തന്റെ ജീവിതം മലയോരത്തെ പാവപ്പെട്ട രോഗികൾക്കും സാധാരണക്കാർക്കും വേണ്ടി മാറ്റിവെച്ച വിലാസിനി മദന ഗോപാലിനെ വീട്ടിൽ എത്തി ആദരിച്ചു. ചടങ്ങിൽ ജസീല സിദ്ധിക്ക് ധന്യ ബാബു, ബീന ബേബി, ജിൻസി സന്തോഷ്, ബിന്ദു ഷാജി, സുമ മധു, ആൻസി ആൻറണി, മായ റോബിൻ, സന്ധ്യ, ജുബൈരിയ സുബീർ എന്നിവരും യൂണിറ്റ് ഭാരവാഹികളായ എ ടി ബേബി, വിനോദ് ,ഷാലറ്റ് എന്നിവരും പങ്കെടുത്തു
No comments