Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിലായ പറമ്പ സ്വദേശിക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ച പറമ്പ സ്വദേശിക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു.  പറമ്പ അംഗനവാടിക്ക് സമീപം റോഡ്‌  അരികിൽ നിന്നും കയ്യിൽ പ്ലാസ്റ്റിക് കവറിൽ ഇട്ടുകൊണ്ടുപോകുകയായിരുന്ന മദ്യവുമായി ചിറ്റാരിക്കൽ പോലീസ് പറമ്പ സ്വദേശി ജോൺ ടി യു (76) എന്നയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും 4 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു.

No comments