കഞ്ചാവുമായി അതിഥി തൊഴിലാളിയെ ചിറ്റാരിക്കൽ ഗോക്കടവിൽ വെച്ച് പോലീസ് പിടികൂടി
ചിറ്റാരിക്കൽ : കഞ്ചാവുമായി അതിഥി തൊഴിലാളിയെ ചിറ്റാരിക്കൽ പോലീസ് പിടികൂടി. കുന്നുംകൈ വെള്ളടുക്കം റോഡ് ജംഗ്ഷനിൽ വെച്ചാണ് 94 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ നുറുൽ ആലം (32) പോലീസ് പിടിയിലായത്. പോലീസ് പെട്രോളിംഗ് വാഹനം കണ്ടു പതുങ്ങി നിന്ന പ്രതിയെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോളാണ് കഞ്ചാവ് പൊതി പാന്റ് പോക്കറ്റിൽ നിന്നും കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കും വേണ്ടി നാട്ടിൽ നിന്നും കൊണ്ടുവന്നതാണെന്ന് പ്രതി പറഞ്ഞു. പ്രതിയുടെ പേരിൽ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു.ചിറ്റാരിക്കൽ സബ് ഇൻസ്‌പെക്ടർ സലീം കെ എസ്, GASI അനിൽ കുമാർ, CPO സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവുമായി നൂറുലിനെ പിടികൂടിയത്.
No comments