Breaking News

31 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം മാലോത്തെ ജോർജ് തോമസ് അധ്യാപക ജീവിതത്തിൽ നിന്നും വിരമിക്കുന്നു വെള്ളരിക്കുണ്ട് പൗരാവലിയുടെ യാത്രയയപ്പ് 31ന് വ്യാപാരഭവനിൽ


വെള്ളരിക്കുണ്ട്:  31 വർഷത്തെ അധ്യാപന ജീവിതത്തിന് വിരാമമിട്ടു കൊണ്ട് ഈ വർഷം മെയ് 31 ന് ജോർജ് തോമസ് വെട്ടിക്കലോലിക്കൽ ഔദ്യോഗിക വൃത്തികളിൽ നിന്ന് പടിയിറങ്ങുകയാണ്.

മലയോര മേഖലയിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലം വിദ്യാഭ്യാസ- സാംസ്കാരിക - സാമൂഹിക മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന ജോർജ് തോമസിന് വെള്ളരിക്കുണ്ട് പൗരാവലി മാർച്ച് 31ന് വൈകുന്നേരം 5 മണിക്ക്  വ്യാപാര ഭവനിൽ വച്ച് യാത്രയയപ്പ് നല്കുന്നു.

ബളാൽ ഗ്രാമ പഞ്ചായത് പ്രസിഡണ്ട്  രാജു കട്ടക്കയം സമ്മേളനം ഉദ്ഘാടനം ചെയ്യും . വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വികാരി ഫാ. ജോൺസൺ അന്ത്യംകുളം  മൂഹ്യ- സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖർ, മലയോരത്തെ പത്രപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

മാലോം വള്ളിക്കടവ് സ്വദേശിയായ ജോർജ് സാർ 1992 ജൂൺ 1 നാണ് അധ്യാപക വൃത്തിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്.  കാഞ്ഞങ്ങാട് പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് തുടക്കം

ആദ്യ സർക്കാർ സ്കൂൾ നിയമനം പാലക്കാട് ജില്ലയിലെ കുമാരനല്ലൂർ ഗവ.ഹൈസ്കൂളിലായിരുന്നു. പിന്നീട് പരപ്പ, ബാനം, ബളാൽ, മാലോത്തു കസ്ബ തുടങ്ങിയ ഗവ. ഹൈസ്കൂളുകളിൽ സേവനം അനുഷ്ഠിച്ചു.

മാവുങ്കാൽ രാംനഗർ എസ്. ആർ. എം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് റിട്ടയറാകുന്നത്. ഔദ്യോഗിക മേഖലയുമായി ബന്ധപ്പെട്ട് പാഠ്യവിഷയ പ്രവർത്തനങ്ങളിലെന്നപോലെത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും ജോർജ് സാർ സജീവമായിരുന്നു. ഉപജില്ല - ജില്ല - സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേതൃത്വപരമായ പങ്ക് വർഷങ്ങളായി നിർവഹിച്ചു

സ്കൂളുകളിൽ നാടക ക്യാമ്പുകളും നേതൃത്വ പരിശീലന ക്യാമ്പുകളും സംഘടിപ്പിച്ച് കുട്ടികളെ വളർത്തിയെടുന്നതിൽ ശ്രദ്ദാലുവായിരുന്നു.  റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗ്ലൂരിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജിലും  ' കില ' യിൽ നിന്ന് കുടിവെള്ള - ശുചിത്വ സുരക്ഷിതത്വം' എന്ന വിഷയത്തിലും പരിശീലനം ലഭിച്ചിട്ടുള്ളത് അക്കാദമിക്- അക്കാദമിക്കേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകർന്നു. 2001, 2011 കാനേഷുമാരി കണക്കെടുപ്പുകളിൽ ഭാഗമായി മാറി

കേന്ദ്ര-.സംസ്ഥാന തെരെഞ്ഞെടുപ്പുകൾക്കായി പതിനാലു തവണ പോളിംഗ് ഓഫീസറായി പ്രവർത്തിച്ചു. അധ്യാപക സംഘടനാ പ്രവർത്തന രംഗത്തും  സജീവ സാന്നിധ്യമായിരുന്നു. വിവിധ സമരമുഖങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും  നേതൃത്വം നല്കി കെ.പി.എസ്.ടി.എ യുടെ സബ് ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ സംസ്ഥാന സമിതി അംഗമായി തുടരുന്നു

സർവീസിൽ കയറുന്നതിന് മുമ്പുതന്നെ  സമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ആ പ്രവർത്തനം ഇപ്പോഴും തുടരുന്നു. 1989-ൽ വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രത്തിലൂടെയായിരുന്നു, ജോർജ് സാറിൻ്റെ സാംസ്കാരിക- സാമൂഹ്യ പ്രവർത്തന  രംഗത്തേക്കുള്ള അരങ്ങേറ്റം

കസ്ബ യുവജന കേന്ദ്രം നിർവഹക സമിതി അംഗമെന്ന നിലയിൽ  നെഹ്രു യുവക് കേന്ദ്ര  യുടെ നാഷണൽ സർവീസ് വാളണ്ടിയറായി നിയമനം ലഭിച്ചത് കോളജ് വിദ്യാഭ്യാസം കഴിഞ്ഞയുടൻ തന്നെ കാസറഗോഡ് ജില്ലയിലുടനീളം പൊതുജന സേവനത്തിനുള്ള  കളമൊരുക്കി. 

ജില്ലയിലെ ഗ്രാമ-ഗ്രാമാന്തരങ്ങൾ സഞ്ചരിച്ച് പാവപ്പെട്ടവരും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായ യുവത്വങ്ങളെ സമൂഹത്തിൻ്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാൻ ഇതിലൂടെ ജോർജ് സാറിന് അന്നേ കഴിഞ്ഞു.

വെള്ളരിക്കുണ്ടിലെ വൈസ് മെൻ ക്ലബ്ബിൻ്റെ പ്രഥമ ചാപ്റ്റർ പ്രസിഡണ്ടായിരുന്നു.വെള്ളരിക്കുണ്ടിൽ പതിവായി നടന്നു വന്നിരുന്ന 'കതിർ ' കാർഷിക മേളയുടെ പ്രോഗ്രാം കമ്മിറ്റി ചെയർമാനായി 2011 - മുതൽ 2014 വരെ പ്രവർത്തിച്ചു.

ആകാശവാണി ,ഫോക് ലോർ അക്കാദമി എന്നിവയുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ടിൽ വിവിധ സംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത  2014 ഫെബ്രുവരി 21 ലെ  വെള്ളരിക്കുണ്ട് താലൂക്ക് പ്രഖ്യാപന ചടങ്ങിൻ്റെ  പ്രോഗ്രാം കമ്മിറ്റി കൺവീനറായിരുന്നു.

സംഘാടന മികവിലൂടെ ഇന്നത്തെ ഡി.ജി.ഇ. ജീവൻ ബാബുവിൻ്റെ പ്രശംസ  നേടി. 89-ൽ നെഹ്റു യുവക് കേന്ദ്ര നാഷണൽ സർവീസ് വളണ്ടിയറായും  90 കളിൽ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കാളിയായും  തുടങ്ങിയ സാമൂഹ്യ സേവനം 2020, 21 വർഷങ്ങളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി തുടർന്നു.

ഇപ്പോൾ ജില്ലാ അത് ലറ്റിക് അസോസിയേഷൻ എക്സിക്യൂട്ടിവ് മെമ്പറും ബളാൽ പഞ്ചായത്ത് പ്ലാനിംഗ് ബോrഡ് മെമ്പറുമാണ് 2023 മെയ് 31 വരെ സർവീസ് കാലാവധിയുണ്ട് 

ഭാര്യ :അന്നമ്മ കെ.എം വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്

മക്കൾ: ആഷ്ന റോസ് ജോർജ്ജ് നഴ്സിംഗ് വിദ്യാർത്ഥി, ഗ്രേറ്റ് ബ്രിട്ടൻ , അനീന തെരേസ് ജോർജ് മാനേജ് മെൻ്റ്  സ്റ്റഡീസ് ക്രൈസ്റ്റ് കോളജ്, ബാംഗ്ലൂർ

No comments