സർവീസിൽ നിന്നും വിരമിക്കുന്ന വെള്ളരിക്കുണ്ട് എസ്.ഐ എം പി വിജയകുമാറിന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ സ്നേഹാദരം
വെള്ളരിക്കുണ്ട്: സർവീസിൽ നിന്നും വിരമിക്കുന്ന വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ എം പി വിജയകുമാറിന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ആദരവ് നൽകി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ജീവിതത്തിൽ കൃത്യമായ സേവനം കാഴ്ച്ച വെക്കുന്നതോടൊപ്പം പൊതു സമൂഹമായി നല്ല വ്യക്തി ബന്ധം പുലർത്തുകയും ചെയ്ത വ്യക്തി ആയതു കൊണ്ടാണ് വിജയകുമാർ എസ്.ഐക്ക് സമൂഹത്തിൽ നിന്നും ഇത്രയധികം സ്നേഹാദരങ്ങൾ ലഭിക്കുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കൽ സി.ഐ രഞ്ജിത്ത് രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ ബി ഹരികൃഷ്ണൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, പ്രസ് ഫോറം പ്രസിഡണ്ട് ഡാജി ഓടയ്ക്കൽ , യൂത്ത് വിംഗ് പ്രസിഡണ്ട് സാം സെബാസ്റ്റൻ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ സ്വാഗതവും ട്രഷറർ കെ എം കേശവൻ നമ്പീശൻ നന്ദിയും പറഞ്ഞു.
No comments