Breaking News

ദുൽഖർ - ടിനു പാപ്പച്ചൻ പടം ലോഡിങ്; മോഹൻലാലിനൊപ്പമുള്ള ചിത്രം വൈകും, റിപ്പോർട്ട്


ദുൽഖർ സൽമാനെ നായകനാക്കി ടിനു പാപ്പച്ചൻ തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. നേരത്തെ മോഹൻലാലിനെ നായകനാക്കി അദ്ദേഹം ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ആരാധകർ ആകാംഷയോടെ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടെയാണ് ദുൽഖറിനൊപ്പമുള്ള ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. നിലവിൽ ടിനു പാപ്പച്ചൻ ലിജോ ജോസ് പെലിശ്ശേരിയുടെ മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബ'ന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അതിന് ശേഷമായിരിക്കും ദുൽഖർ ചിത്രം ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. ടിനുവിന്റെ മോഹൻലാൽ ചിത്രം വൈകുമെന്നാണ് സൂചന.

അതേസമയം, ദുൽഖർ സൽമാൻ തന്റെ പാൻ ഇന്ത്യൻ ചിത്രമായ 'കിംഗ് ഓഫ് കൊത്ത'യുടെ ചിത്രീകരണത്തിലാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ ആദ്യ സിനിമയായ 'കിംഗ് ഓഫ് കൊത്ത' ഒരു ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രമാണ്. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് 95 ദിവസത്തെ ചിത്രീകരണം നടന്നത്. ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം- നിമീഷ് രവി, സ്ക്രിപ്റ്റ്- അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ- ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ- പ്രതീഷ് ശേഖർ.


No comments