Breaking News

കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര 24ന് വയനാട്ടിലേക്ക്


കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്ന് മാര്‍ച്ച് 24ന് രാത്രി 10.30ന് വയനാട്ടിലേക്ക് രണ്ട് ദിവസത്തെ യാത്ര പുറപ്പെടും. ഒരു ദിവസം വയനാട്ടില്‍ താമസിച്ച് ജംഗിള്‍ സഫാരിയും നടത്തി എടക്കല്‍ ഗുഹ, കുറുവാ ദ്വീപ്, 900 കണ്ടി, പൂക്കോട് തടാകം, ബാണാസുരസാഗര്‍, പഴശ്ശി സ്മാരകം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചു വരുന്നതാണ് പാക്കേജ്. ജില്ലയിലെ സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണുവാനും സുരക്ഷിതവും സ്വതന്ത്രവും ആയ യാത്രാനുഭവമാണ് കെ.എസ്.ആര്‍.ടി.സി ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. കുടുംബമായും, കുട്ടികളുമായും ഈ യാത്രയില്‍ പങ്കാളികളാകാം. ക്ലബ്ബുകള്‍, റസിഡന്‍സ് അസ്സോസിയേഷനുകള്‍, സര്‍ക്കാര്‍/ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട്. റൂട്ട് ചാര്‍ജ് അറിയുന്നതിനും ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ 9495694525, 9446862282 എന്ന നമ്പറില്‍ ബന്ധപ്പെടണം.

No comments