Breaking News

അഴിമതി ആരോപണം ; കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി


പരപ്പ : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി പി ഐ എം നേതാവുമായ ടി. കെ. രവി  നടത്തിയ വൻ സാമ്പത്തിക ക്രമക്കേട്  പാർട്ടി തന്നെ കണ്ടെത്തി രവിയെ  തരം താഴ്ത്തിയിരിക്കുകയാണ്. ഇത്രയും വലിയ അഴിമതി നടത്തിയ  ടി. കെ. രവി പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ധർണ്ണ സമരം ഡി സി സി  മെമ്പർ സി വി ഭാവനൻ  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഉമേശൻ വേളൂർ അദ്ധ്യക്ഷത വഹിച്ചു. സി വി ബാലകൃഷണൻ, പഞ്ചായത്ത് മെമ്പർമാരായ കെ പി ചിത്രലേഖ, മനോജ് തോമസ് , സിൽവി ജോസഫ്, വിജയൻ കക്കാണത്ത്, സിജോ പി  ജോസഫ്, കണ്ണൻ പട്ട്ളം, ജയകുമാർ ചാമക്കുഴി , വിജിമോൻ കിഴക്കുകര , മനോഹരൻ വരഞ്ഞൂർ, ഹമീദ് കാലിച്ചാമരം , ബാലഗോപാലൻ കാളിയാനം , വിജയൻ കാറളം, സുകുമാരൻ കൊല്ലമ്പാറ, പത്മനാഭൻ പരപ്പ ,ലിസ്സി വർക്കി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു

No comments