കിനാവൂർ ഗവ.ഹോമിയോ ഡിസ്‌പെൻസറി ഹെൽത്ത് വെൽനെസ്സ് സെന്ററിന് വേണ്ടി പണി കഴിപ്പിച്ച യോഗ ഹാൾ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു
ചോയ്യങ്കോട്: കിനാവൂർ ഗവ.ഹോമിയോ ഡിസ്‌പെൻസറി ഹെൽത്ത് വെൽനെസ്സ് സെന്ററിന് വേണ്ടി പണി കഴിപ്പിച്ച യോഗഹാളിന്റെ ഉദ്ഘാടനം 2023 മാർച്ച് 10 ന് വൈകുന്നേരം 4മണിക്ക് നടന്നു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി യോഗഹാൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ കെ.വി.അജിത്ത് കുമാർ, ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണൻ ഷൈജമ്മാ ബെന്നി, വാർഡ് മെമ്പർ കൈരളി.കെ, സി.വി.ഗോപകുമാർ, എസ്.കെ.ചന്ദ്രൻ, ഭരതൻ കരപ്പാത്ത്, രാഘവൻ കൂലേരി, മനോജ് തോമസ്, ബിന്ദു.ടി.എസ്, സന്ധ്യ.വി,വ്യാപാരി വ്യവസായി സമിതി നേതാവ് പി.എം.കുഞ്ഞിക്കോരൻ, വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹി ഷിഹാബ് ഉസ്മാൻ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് രഞ്ജിരാജ് കരിന്തളം എന്നിവർ പ്രസംഗിച്ചു. എച്ച്.ഡബ്ല്യു.സിയുടെ ഔഷധോദ്യാനത്തിലേക്ക് സൗജന്യാമായി ചെടികൾ സംഭാവന ചെയ്ത സെബാസ്റ്റിയൻ വൈദ്യർക്ക് ഉപഹാര സമർപ്പണവും നടത്തി. യോഗ ഒന്നാം ബാച്ചിൽ പങ്കെടുത്തവർ യോഗ ഡെമോൺസ്ട്രറ്റർ ദിവ്യ.സി.കെക്ക് ഉഹഹാരം നൽകി. ചോയ്യംകോട് ലയൺസ് ക്ലബ്ബ് ഗവ.ഹോമിയോ ഡിസ്‌പെൻസറിക്ക് രണ്ട് ഫാൻ സംഭാവന ചെയ്തു. ഡോ.രാജേഷ് കരിപ്പത്ത് സ്വാഗതവും, ദിവ്യ.സികെ നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം യോഗ ബോധവ്തക്കരണ ക്ലാസ് നടന്നു. ദിവ്യ.സി.കെ ക്ലാസെടുത്തു.
No comments