Breaking News

കോടോംബേളൂർ വാർഡ് 9 അട്ടക്കണ്ടത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി


അട്ടക്കണ്ടം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9 - അട്ടക്കണ്ടം ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

സമൂഹത്തിൽ വളർന്നു വരുന്ന മയക്കുമരുന്ന് - മദ്യ-സാമൂഹ്യ വിരുദ്ധമാഫിയകൾക്കെതിരെ ശക്തമായി രംഗത്തിറങ്ങാൻ ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു..

അമ്പലത്തറ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ടി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു

വാർഡു ജാഗ്രതാ സമിതിയുടെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും, പുതിയ കാലഘട്ടത്തിൽ നവ മാധ്യമങ്ങളിൽ നടത്തുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും സമൂഹത്തിൽ ഉയർന്നു വരുന്ന പ്രശ്നങ്ങൾ അധികാരികൾക്ക് അരികിൽ എത്തിക്കുന്നതിന് ജാഗ്രതാ സമിതി ശ്രദ്ധ ചെലുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സർക്കിൾ ഇൻസ്പെക്ടർ പ്രതിപാദിച്ചു. വാർഡുമെമ്പർ എം വി.ജഗന്നാഥ് അധ്യക്ഷത വഹിച്ചു... അംഗൺവാടി വർക്കർ പി.വി.രാധ സ്വാഗതം പറഞ്ഞു.സ്റ്റേഷൻ പി.ആർ.ഒ.സുഭാഷ്, സി.പി.ഒ.പ്രകാശൻ,മധു കോളിയാർ സുലോചന, ജാനകി പി.  തുടങ്ങിയവർ സംസാരിച്ചു

No comments