ഭാരതീയ പാരമ്പര്യ സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റി രൂപീകരിച്ചു
കമ്പല്ലൂർ: കളരിപ്പയറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തിനായി കാസർഗോഡ് ജില്ലയിൽ ഭാരതീയ പാരമ്പര്യ സ്പോട്സ് കളിപ്പയറ്റ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി രൂപികരിച്ചു. സംസ്ഥാന പ്രതിനിധികളായ അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ ഗുരുക്കൾ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ മുഹമ്മദ് ഗുരുക്കൾ എതിക്സ് ചെയർമാൻ വിജയൻ ഗുരുക്കൾ ജഡ്ജിംങ്ങ് കമ്മിറ്റി ചെയർമാൻ മോഹനൻ ഗുരുക്കൾ എന്നിവർ പങ്കെടുത്ത പൊതുയോഗത്തിൽ കാസർഗോഡ് ജില്ലയിലെ ഇരുപത്തിയാറോളം ഗുരുക്കന്മാർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയായി ഡോ.വി.വി. ക്രിസ്റ്റോ ഗുരുക്കൾ പ്രസിഡണ്ടായി സുരേഷ് ഗുരുക്കൾ ജോ : സെക്രട്ടറിയായി സുകേഷ് ഗുരുക്കൾ വൈസ് പ്രസിഡണ്ടായി രാജേഷ് ഗുരുക്കൾ ട്രഷററായി ഉമേഷ് ഗുരുക്കൾ എന്നിവരെയും തിരഞ്ഞെടുത്തു.
No comments