ബന്തടുക്കയിൽ പ്ലസ്ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബന്തടുക്ക : പ്ലസ് ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയിൽ ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. സംഭവത്തിൽ ദുരൂഹത നിലനില്ക്കുന്നതിനാൽ പോലീസ് വീട് സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.
No comments