Breaking News

നാട്ടു സ്റ്റെപ്പിൽ ഇനി ചായയും അടിക്കാം; 'നാട്ടു നാട്ടു' ട്രെൻഡുമായി മിൽമ

ഓസ്കറിന് ശേഷം 'ആർ ആർ ആർ' വീണ്ടും ട്രെൻഡിലാണ്. പുരസ്കാര നിറവിൽ നാട്ടു നാട്ടുവിന് താളം പിടിച്ചും ചുവടുവെച്ചും റീൽസുകൾ വൈറലാകുമ്പോൾ മിൽമയുടെ നാട്ടു നാട്ടു ചായ സ്റ്റെപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ചായ അടിക്കുമ്പോഴുള്ള സ്റ്റെപ്പുകൾ നാട്ടു നാട്ടുവിന്റെ രീതിയിൽ കാണിച്ചുകൊണ്ടുള്ള ഗ്രാഫിക്കൽ റെപ്രസെന്റേഷനാണ് മിൽമ തങ്ങളുടെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.


'ഇടത് കയ്യിലെ ഗ്ലാസ് ഉയര്‍ത്തി, വലത് കയ്യിലെ കപ്പ് താഴ്ത്തി, ഒരു കാല്‍ മുന്നിലേക്കു വച്ച് ചായയടിക്കാം, അതും പാട്ടിന്റെ താളത്തിൽ..' ഇങ്ങനെയാണ് പുതിയ ചായയടി സ്റ്റൈൽ. മിൽമയുടെ സോഷ്യൽ മീഡിയ ടീമിന് കൈയ്യടി നൽകിക്കൊണ്ട് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്.

ആർ ആർ ആർ സിനിമ ഏറ്റെടുത്തതിനേക്കാൾ വേഗത്തിലാണ് നാട്ടു നാട്ടു പ്രേക്ഷക പ്രീതി നേടിയത്, അതും ഭാഷാ ഭേതമന്യെ. തെന്നിന്ത്യയുടെ പ്രാദേശിക താളവും ഗാനവും ഓസ്കറിലൂടെ ലോകം മുഴുവൻ അംഗീകരിച്ചിരിക്കുകയാണ്. ഓസ്കർ വേദിയുടെ ഏറ്റവും മികച്ച നിമിഷമായിരുന്നു നാട്ടു നാട്ടുവിന്റെ തത്സമയ നൃത്ത പ്രകടനം. ഇതിന് ശേഷമാണ് നാട്ടു നാട്ടു വീണ്ടും തരംഗമാകുന്നത്.


No comments