Breaking News

കൂട്ടുകാരന്റെ ഓർമ്മ ദിനത്തിൽ ഭിന്നശേഷികുട്ടികൾക്ക് കളിച്ചു വളരാൻ സൈക്കിൾ സമ്മാനിച്ച് പഴയസഹപാഠികൾ


ബിരിക്കുളം: മുപ്പത് വർഷം മുൻപ് ഒരുമിച്ച് പഠിച്ച സഹപാടി.. പത്ത്‌ വർഷം മുൻപ് അപകടത്തിൽ പ്പെട്ടു മരിച്ചു... ഓർമ്മ ദിനത്തിൽ പഴയസഹപാടികൾ പ്രിയകൂട്ടു കാരനെ സ്മരിക്കാൻ സ്ഥലം കണ്ടെത്തിയത് ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളിലും..


കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്‌കൂളിലെ 94-95 വർഷത്തെ എസ്. എസ്. എൽ. സി.ബാച്ചാണ് ഭിന്ന ശേഷിക്കാരായ 25 ഓളം കൊച്ചു കുട്ടികൾ പഠിക്കുന്ന  ബിരിക്കുളം സാവി സ്നേഹാലയസ്പഷ്യൽ സ്കൂളിൽ ഒത്തു ചേർന്നത്..

ഒരിക്കലും പിരിയാത്ത സ്നേഹസൗഹൃദം പുതുക്കുവാൻ എത്തിയവർ അകാലത്തിൽ പൊലിഞ്ഞകൂട്ടുകാരൻ കുമ്പപ്പള്ളിയിലെ ബൈജുവിന്റെ സ്മരണയ്ക്കായി ഭിന്നശേഷി കുട്ടികൾക്ക് ഒരു സൈക്കിളും സമ്മാനമായി നൽകി. അനുസ്മരണപരിപാടി അന്നത്തെ അവരുടെ അധ്യാപകനും ഇന്നത്തെ സ്കൂളിലെ പ്രധാനഅധ്യാപകനും കൂടിആയ ബെന്നി ജോസഫ് ഉത്ഘാടനം ചെയ്തു..ഓർമ്മ ചെപ്പ് പ്രസിഡന്റ് ശ്രീപ്രസാദ് അധ്യക്ഷതവഹിച്ചു.ജോൺസൺ മാസ്റ്റർ ബൈജു അനുസ്മരണം നടത്തി. റീന വി. കെ. സ്വാഗതവും സന്തോഷ് കുമാർ പി നന്ദിയും പറഞ്ഞു. ചടങ്ങിൽ ബൈജുവിന്റെ മാതാപിതാക്കളും ഓർമ്മ ചെപ്പ് കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു....

No comments