Breaking News

പരപ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈമറി ഫെസ്റ്റും യാത്രയയപ്പും സംഘടിപ്പിച്ചു


പരപ്പ : പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 71ആം വാർഷികാഘോഷവും പ്രീ പ്രൈമറി ഫെസ്റ്റും സർവീസിൽ നിന്ന് വിരമിക്കുന്ന കെ സുലോചനയ്ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണദാസ് പാലേരി മുഖ്യാതിഥിയായിരുന്നു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൽ നാസർ ഉപഹാരങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ മാഗസിൻ  "വാക്കും വരയും "പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡൻറ് പി സുരേന്ദ്രൻ അധ്യക്ഷനായി. എസ്എംസി ചെയർമാൻ വിജയൻ കോട്ടക്കൽ ,  മദർ പിടി എ പ്രസിഡൻറ് പി സൗമ്യ  , ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻറ് ജിതേഷ് തോമസ് , ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് വി കെ  പ്രഭാവതി ,  സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന കെ സുലോചന മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പാൾ ശ്രീ പതി എസ് എം സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ ഭാഗ്യേഷ് കെവി നന്ദി രേഖപ്പെടുത്തി. തുടർന്ന് പ്രൈമറി കുട്ടികളുടെയും മറ്റ് സ്കൂൾ കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ജില്ലാ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ കച്ചറ എന്ന കുട്ടികളുടെ നാടകവും ഉണ്ടായിരുന്നു.

No comments