വെള്ളരിക്കുണ്ട്, ബേക്കൽ പോലീസ് സ്റ്റേഷനുകൾക്ക് ജില്ലാ പോലീസ് മേധാവിയുടെ പുരസ്ക്കാരം
വെള്ളരിക്കുണ്ട്: മികച്ച പോലീസ് സ്റ്റേഷനുകൾക്കായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഏർപ്പെടുത്തിയ പുരസ്ക്കാരം വെള്ളരിക്കുണ്ട്, ബേക്കൽ പോലീസ് സ്റ്റേഷനുകൾക്ക്.പ്രവർത്തന മികവും പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിലും, കേസുകൾ തീർപ്പാക്കുന്നതിലും, ക്രമസമാധാനം ഉറപ്പാക്കുന്നതിലുമുള്ള മികവും കണക്കിലെടുത്താണ് പുരസ്ക്കാരം. വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാർ, ബേക്കൽ ഇൻസ്പെക്ടർ യു.പി വിപിൻ എന്നിവർക്ക് ജില്ലാ പോലീസ് മേധാവി പ്രശസ്തിപത്രം സമ്മാനിച്ചു.
No comments