ഹരിത കർമ്മസേന ഉൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ തുറകളിലെ വനിതകളെ ആദരിച്ച് ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി
ചിറ്റാരിക്കാൽ: ഹരിതകർമ സേനാ വോളന്റിയർമാരുൾപ്പെടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള പെൺകരുത്തിനെ ആദരിച്ച് ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് വായനശാലയും വനിതാവേദിയും ചേർന്ന് വേറിട്ട പരിപാടികളൊരുക്കിയത്.
ഇതോടനുബന്ധിച്ചു നടന്ന വനിതോത്സവം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് എൻ.തങ്കമണി അധ്യക്ഷയായി. ഹരിതകർമസേന വോളന്റിയർമാരായ ഷീബ സജീവൻ, സ്മിത ബിജു, പി.ആർ.രഞ്ജിനി, മലയാള മനോരമ ഏജന്റ് ശോഭ ജയ്സൺ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി
ആദരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റിനെ വനിതാവേദി പ്രവർത്തകർ പൊന്നാട ചാർത്തി ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു ടോമി, വനിതാവേദി കൺവീനർ ബിന്ദു ഭാസ്കർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ഗോവിന്ദൻ, ഗ്രന്ഥശാല പ്രസിഡന്റ് പി.വി.പുരുഷോത്തമൻ, സെക്രട്ടറി സി.ടി.പ്രശാന്ത്, എം.പ്രിയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അരിമ്പ സ്ത്രീശക്തി കോൽക്കളി സംഘത്തിന്റെ വനിതാ കോൽക്കളിയും അരങ്ങേറി.
No comments