Breaking News

സർക്കാർ സ്കൂളിൽ പഠിച്ച് നേടിയ വിജയം മുട്ടിച്ചരലിലെ ആദ്യ ഡോക്ടർ ഡോ. ഫാസിലസലീമിനെ ആദരിച്ച് കോടോംബേളൂർ പഞ്ചായത്ത്


ഇരിയ: സാർവ്വദേശീയ വനിത ദിനത്തിൽ കോടോം ബേളൂർ കുടുംബശ്രീ സി ഡി എസ്, ജി ആർ സി എന്നിവയുടെ നേത്യത്വത്തിൽ മുട്ടിച്ചരലിലെ ആദ്യ വനിത ഡോക്ടർ ഫാസില സലീമിനെ  ആദരിച്ചു . ഒന്നാം ക്ലാസ്സ് മുതൽ +2 വരെ സർക്കാർ സ്കൂളിൽ പഠിച്ച് എം.ബി.ബി.എസ് മെറിറ്റിൽ പ്രവേശനം ലഭിച്ച് പഠിച്ച് ഉന്നത വിജയം നേടി ഗ്രാമത്തിലെ പി.എച്ച്.സി യിൽ ജോലി നേടിയ ഡോ: ഫാസില സലിം നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടർ ആയി മാറിയിരിക്കുകയാണ്. പരിപാടി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ 'ശ്രീമതി സി. ബിന്ദു' അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് ശ്രീ പി ദാമോദരൻ ,പരപ്പബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനികൃഷ്ണൻ , കുടുംബശ്രീ' ബ്ലോക്ക് കോർഡിനേറ്റർ സോയ, കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി എന്നിവർ ആശംസകൾ നേർന്നു, സി ഡി എസ്  വൈസ് ചെയർപേഴ്സൺ ശ്രീമതി പി.എൽ ഉഷ സ്വാഗതം പറഞ്ഞു.

No comments