കരിയർ എക്സ്പോ 2023; യുവജന കമ്മീഷന്റെ നേതൃത്വത്തിൽ തൊഴിൽ മേള 18 ന് തൃക്കരിപ്പൂരിൽ
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് 18 ശനിയാഴ്ച
തൃക്കരിപ്പൂർ ഗവ. പോളിടെക്നികിൽ തൊഴിൽ മേള സംഘടിപ്പിക്കും.. "കരിയർ എക്സ്പോ 23" എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള യുവജനങ്ങൾക്ക് https://forms.gle/aQVGaYBvhYnbkViT6 എന്ന ലിങ്ക് മുഖാന്തിരം നേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907565474, 963318320
No comments