Breaking News

വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൻ്റെയും മൗക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി


കുന്നുംകൈ:    വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൻ്റെയും നർക്കിലക്കാട്, മൗക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വരക്കാട് നന്ദന ഓഡിറ്റോറിയത്തിൽ  പാലിയേറ്റീവ് കുടുംബ സംഗമം നടത്തി.വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ ഉൽഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.  സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.തങ്കച്ചൻ, മോളിക്കുട്ടി പോൾ വാർഡ് മെമ്പർമാരായ ടി വി രാജീവൻ, സി.പി സുരേശൻ, ലില്ലിക്കുട്ടി എന്നിവർ സംസാരിച്ചു.ഡോ. അശ്വതി സ്വാഗതവും, ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ നളിനാക്ഷൻ നന്ദിയും പറഞ്ഞു.

No comments