Breaking News

കർഷകതൊഴിലാളി യൂണിയൻ, സി ഐ ടി യു, കർഷകസംഘം എന്നി സംഘടനകളുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് ; ബളാൽ പഞ്ചായത്ത് തല കാൽനട ജാഥ മാർച്ച് 27ന് കല്ലംച്ചിറയിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് നടത്തും


വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാരിന്റെ തൊഴിലാളി -കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കർഷക ജനതയുടെയും പ്രശ്നങ്ങളുയർത്തി കർഷകസംഘം, കർഷകത്തൊഴിലാളി, സിഐടിയു, എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 2023 ഏപ്രിൽ അഞ്ചിന് സംയുക്തമായി നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ( മസ്ദൂർ- കിസാൻ സംഘർഷ് റാലി)  പ്രചരണാർത്ഥം പഞ്ചായത്തു തലത്തിൽ നടത്തുന്ന പ്രചരണ ജാഥകളുടെ ഭാഗമായി ബളാൽ പഞ്ചായത്ത് തല കാൽനട ജാഥ മാർച്ച് 27ന് വൈകിട്ട് നാലുമണിക്ക് കല്ലംച്ചിറയിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് നടത്തുവാൻ തീരുമാനിച്ചു കാൽനട ജാഥ വിജയിപ്പിക്കുന്നതിനായി  ചേർന്ന സംഘാടകസമിതി യോഗം കർഷകസംഘം ഏരിയ സെക്രട്ടറി ടി പി തമ്പാൻ ഉദ്ഘാടനം ചെയ്തു, പി നസീർ സ്വാഗതം പറഞ്ഞു, ടി മോഹനൻ അധ്യക്ഷത വഹിച്ചു, സിഐടിയു ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, കർഷക തൊഴിലാളി    യൂണിയൻ ഏരിയ സെക്രട്ടറി എം ജി രാമചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു ജേക്കബ് ഇടശ്ശേരി നന്ദി പറഞ്ഞു.  സണ്ണിമങ്കയം ചെയർമാൻ, ടി മോഹനൻ വൈസ് ചെയർമാൻ, പി നസീർ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു

No comments