Breaking News

ജി.എച്ച്.എസ്.എസ്.പരപ്പയിൽ എസ്. പി .സി സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു


പരപ്പ: ജിഎച്ച്എസ്എസ് പരപ്പയിൽ എസ്. പി.സി.യുടെ ചതുർദിന ക്യാമ്പ് ഇന്ന് രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രിൻസിപ്പാൾ ശ്രീപതി എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, പിടിഎ പ്രസിഡണ്ട്  പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. തുടർന്ന് വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൽ നാസർ ,എസ് എം സി ചെയർമാൻ വിജയൻ കോട്ടക്കൽ, സീനിയർ അസിസ്റ്റൻറ് വി കെ പ്രഭാവതി ,സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.സി.പി.ഒ സുരേഷ് കുമാർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു .തുടർന്ന് ഈ ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന വിജയൻ ഐപിഎസിൻ്റെ ക്ലാസ്  കേട്ടുകൊണ്ട് ക്യാമ്പിൻ്റെ ഒന്നാമത്തെ സെഷൻ ആരംഭിച്ചു.

No comments