Breaking News

ഓട്ടോറിക്ഷയിൽ മദ്യക്കടത്ത് യുവാവിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കൽ : കടുമേനി - വെണ്ണിയേക്കര റോഡ്‌ ജംഗ്ഷന് സമീപം പോലീസ് നടത്തിയ ചെക്കിങ്ങിൽ പിടികൂടിയത് അളവിൽ കൂടുതൽ വിദേശമദ്യം കടത്തുകയായിരുന്ന ഓട്ടോറിക്ഷ . വാഹനപരിശോധനയിൽ വാഹനത്തിന്റെ പുറകിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചു വെച്ചിരുന്ന 11 ലിറ്റർ  വിദേശമദ്യം പിടികൂടി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനം ഓടിച്ചിരുന്ന ചിറ്റാരിക്കൽ കടുമേനി സ്വദേശിയായ പ്രിൻസ് ജോൺ (32)നെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു.


No comments