Breaking News

കാസർഗോഡ് അഡൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് 9ഉം 7ഉം വയസുള്ള കുട്ടികൾ




കാസർകോട് : പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. അഡൂർ ദേവരുടുക്ക സ്വദേശികളായ ഷാഫിയുടെ മകൻ മുഹമ്മദ് ആഷിക്( 7), അസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ(9) എന്നിവരാണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേലംപാടി പഞ്ചായത്തിലെ ദേവർടുക്കയിലാണ് സംഭവം. പ്രദേശവാസികളെ മറ്റു കുട്ടികൾക്കൊപ്പം 12 മണിയോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പെട്ടെന്ന് ഇരുവരും മുങ്ങി താഴുകയായിരുന്നു.



ഒപ്പം ഉണ്ടായിരുന്ന കുട്ടികളുടെ വിവരത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. പുഴയിൽ നിന്ന് പുറത്തെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ആഷിക്കിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. അരമണിക്കൂർ നടത്തിയ തിരച്ചതിനുശേഷം ഫാസിലിന്റെ മൃതദേഹവും കണ്ടെടുത്തു. മുള്ളേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങൾ പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആദൂർ പോലീസ് എത്തി അസ്വാഭാവിക മരണങ്ങൾക്ക് കേസെടുത്തു.

No comments