Breaking News

വടക്കാകുന്ന് ക്വാറി- ക്രഷർ നിർമാണം നിർത്തിക്കണം; കാരാട്ട് ചാമുണ്ഡേശ്വരി ഗുളികൻ ദേവസ്ഥാനം വാർഷിക പൊതുയോഗം


പരപ്പ: ക്വാറി -ക്രഷർ നിർമ്മാണപ്രവർത്തനം നിർത്തി വെക്കണം നാടിന്റെ സ്വൈരജീവിതത്തിനും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും കുടിവെള്ളത്തിനുമെല്ലാം ഭീഷണിയുയർത്തിക്കൊണ്ട് വടക്കാക്കുന്ന്, മരുതുകുന്ന്, കാരാട്ട് ഭാഗത്ത്‌ ആരംഭിച്ചിരിക്കുന്ന വൻകിട ഘനനപ്രവർത്തനങ്ങളും ക്രഷർനിർമ്മാണപ്രവർത്തനങ്ങളും നിർത്തലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ശ്രീ കാരാട്ട് ചാമുണ്ഡേശ്വരി ഗുളികൻ ദേവസ്ഥാന വാർഷിക ജനറൽബോഡിയോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ സജീവൻ എം അദ്ധ്യക്ഷത വഹിച്ചു. 

കെ സുരേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി;

സജീവൻ എം-പ്രസിഡന്റ്,

ചന്ദ്രൻ ടി കെ-വൈ.പ്രസിഡന്റ്,

കെ  സുരേശൻ-സെക്രട്ടറി,

രാജീവ്‌ വി വി-ജോ. സെക്രട്ടറി,

സജീഷ് ടി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

No comments