Breaking News

മാലോം കോലുംങ്കാലിൽ റോഡിൽ ഓയിൽ മറിഞ്ഞ് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലെ  കോലുങ്കാൽ ജംഗ്ഷനിൽ റോഡിൽ ഓയിൽ മറിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു..

ഇരു ചക്രവാഹനങ്ങളാണ് കൂടുതലായും തെന്നി വീണത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന്മണിയോടെയാണ് സംഭവം. മാലോത്ത്‌ നിന്നും ഓട്ടോറിഷയിൽ കൊണ്ടുപോവുകയായിരുന്ന ഓയിൽ കാൻ റോഡിൽവീണ് പൊട്ടിയതാണ് റോഡിൽ ഓയിൽ പടരാൻ ഇടയാക്കിയത്..

ഈ സമയം ഇതു വഴി വന്ന പരപ്പബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫും ബളാൽ പഞ്ചായത്ത്‌ അംഗം വിനു കെ. ആറും സഞ്ചരിച്ചബൈക്ക്ആണ് ആദ്യം അപകടത്തിൽ പ്പെട്ടത്..

ഇരുവരും റോഡിൽ തെന്നി വീഴുകയായിരിന്നു. പിന്നീട് വന്ന ഇരുചക്രവാഹനങ്ങൾ ഓരോന്നായി അപകടത്തിൽ പ്പെട്ടു വെങ്കിലും ആർക്കും കാര്യമായ പരിക്കുകൾപറ്റിയില്ല.

വിവരം അറിഞ്ഞു വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത്‌ എത്തി.. വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ പോലീസ് വിവരം കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ അറിയിച്ചു. ഉച്ചയോടെ ഫയർ ഫോഴ്‌സ് എത്തി റോഡ് വെള്ളവും കെമിക്കലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയശേഷമാണ് വാഹനഗതാഗതം സുഗമമാക്കിയത്.

നാട്ടുകാരും ഫയർ ഫോഴ്‌സിനൊപ്പം റോഡിലെ ഓയിൽ നീക്കം ചെയ്യൂന്നതിൽ പങ്കാളികളായി...

No comments