Breaking News

മുൻവിരോധത്താൽ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : മുൻവിരോധത്താൽ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. കൊന്നക്കാട് ചെറുമ്പക്കോട് സ്വദേശിയായ പ്രവീൺ കുമാർ (34) ആണ് പരാതിക്കാരൻ. ആൾക്കാരുടെ മുന്നിൽ വെച്ച് കഞ്ചാവ് വലിക്കുന്നു എന്നു പറഞ്ഞതിലുള്ള വിരോധത്താൽ മാലോം വില്ലേജിലെ നെല്ലിത്തര സ്വദേശികളായ രാഹുൽ, ഗോകുൽ എന്നിവർ ചേർന്ന് പ്രവീണിനെ മർദിക്കുകയും റോഡിൽ തല ഇടിപ്പിക്കുകയും ചെയ്തത് മൂലം നെറ്റിക്ക് പരിക്ക് പറ്റി എന്നതുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments