Breaking News

സി പി ഐ (എം) ട്രേഡ് യൂണിയൻ നേതാവ് പാലായിയിലെ കെ.വി.കുഞ്ഞികൃഷ്ണൻ അന്തരിച്ചു


നീലേശ്വരം: സി പി ഐ (എം) ട്രെയിഡ് യൂണിയൻ നേതാവ് പാലായിയിലെ കെ.വി.കുഞ്ഞികൃഷ്ണൻ (68) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബാലസംഘം ജില്ലാക്കമ്മറ്റിയംഗം, ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ്, ജില്ലാക്കമ്മറ്റിയംഗം എന്നി നിലകളിൽ പിന്നീട് പ്രവർത്തിച്ചു. 1972 ൽ നടന്ന തൊഴിലില്ലായ്മക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കാസർകോട് സബ്ബ് ജയിലിൽ മൂന്ന് മാസം 77 ൽ അടിയന്തിരാവസ്ഥയിൽ പാലായിൽ നടന്ന സമരത്തിന്റെ മൂന്നു മാസം കണ്ണൂർ സെൻട്രൽ ജയിലും തൊഴിലില്ലായ്മയ്ക്കെതിരെ

കാസർകോട് മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. നിരവധി പോലീസ് മർദ്ദനങ്ങളും ഏൽക്കേണ്ടി വന്നു, അവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറി, പേരോൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട്, ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാക്കമ്മറ്റിയംഗം, ചുമട്ട് തൊഴിലാളി ക്ഷേമനിധി സഹകരണ സംഘം പ്രസിഡണ്ട്, പാലായി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാലായി തേജസ്വിനി വായനശാല സ്ഥാപകാംഗം, പാലായി റെസ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി,പാലായി ഏഎൽ.പി.സ്കൂൾ പിടി എ പ്രസിഡണ്ട്, ബീഡി തൊഴിലാളി യൂനിയൻ സി ഐ ടി യു നീലേശ്വരം എരിയാ സെക്രട്ടറി, നീലേശ്വരം ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മൃതദേഹം. രാവിലെ കാലിക്കാവിലും ചെറുവത്തൂരിലും വെച്ചു.11 മണിയോടെ നീലേശ്വരം ബസ് സ്റ്റാന്റിലും തുടർന്ന് പാലായിലും പൊതുദർശനത്തിന് വെക്കും. ഒരു മണിക്ക് പാലാത്തടം പൊതു ശ്മശാനത്തിൽ ശംസ്ക്കാരം.മാധവിയുടെയും പരേതനായ കുണ്ടാണിയം വീട്ടിൽ പൊക്കന്റെയും മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: ശ്യാം (ജപ്പാൻ ), ശില്പ .മരുമക്കൾ: സുബിത (ജപ്പാൻ) രവി (കണ്ണോത്ത് അമ്പലത്തറ). സഹോദരങ്ങൾ: കെ.വി.ശ്രീധരൻ (പാലായി), സരോജിനി (കണിച്ചിറ), സുശീല ,വത്സല (അച്ചാംതുരുത്തി) .

No comments