രക്ഷിതാക്കൾ നഷ്ടപ്പെട്ട 251 പെൺകുട്ടികളുടെ വിവാഹം നടത്തി സൂറത്തിലെ വജ്ര വ്യവസായി
രക്ഷകര്‍ത്താക്കള്‍ നഷ്ടപ്പെട്ട 251 പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുത്ത് സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി.ഓരോ പെണ്‍കുട്ടിക്കും വിവാഹ ചിലവുകള്‍ക്കൊപ്പം പത്ത് ലക്ഷം രൂപ ബാങ്ക് ഡിപ്പോസിറ്റായും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എല്‍സിഡി ടിവി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ സാധനസാമഗ്രികളും അദ്ദേഹം നല്‍കി
ഇത് മൂന്നാം തവണയാണ് സവാനി ഇത്തരമൊരു പരിപാടി നടത്തുന്നത്. ഇതുവരെ 2000 പെണ്‍കുട്ടികളുടെ വിവാഹം മഹേഷ് ഭായ് നടത്തിയിട്ടുണ്ട്.രണ്ട് വര്‍ഷം മുന്‍പ് ഈ വജ്ര വ്യാപാരിയുടെ മകന്‍ മഹേഷ് സവാണിയാണ് സ്വന്തം അനുഭവത്തിന് വേണ്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ രണ്ടാഴ്ച പാത്രം കഴുകുകയും സപ്ലയര്‍ ആകുകയും ചെയ്തത്.
No comments