Breaking News

കവുങ്ങ് കർഷക സംഗമം മെയ് 4 ന് ബദിയഡുക്കയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും


ബദിയഡുക്ക : യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 4ന് ബദിയഡുക്ക ഗുരുസദനില്‍ നടക്കുന്ന കവുങ്ങ് കര്‍ഷക സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. യു ഡി എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

സംഗമത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമത്തില്‍ നിന്നും കവുങ്ങ് കര്‍ഷകരെ പങ്കെടുപ്പിക്കാന്‍ ബദിയടുക്കയില്‍ നടന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, മാഹിന്‍ കേളോട്ട്, ഇബ്രാഹിം പാലാട്ട്, കല്ലഗ ചന്ദ്രശേഖരറാവു,

ജെ.എസ്. സോമശേഖര, അഡ്വ. ഗോവിന്ദര്‍ നായര്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ബേര്‍ക്ക അബ്ദുള്ളക്കുഞ്ഞി, കരുണാകരന്‍, അന്‍വര്‍ ഓസോണ്‍, ആനന്ദ മൊവ്വാര്‍, എസ്. മുഹമ്മദ്, നാസര്‍ ചെര്‍ക്കളം, അലി തുപ്പക്കല്‍, ഇ അബൂബക്കര്‍, സി. അബൂബക്കര്‍, ഇ.ആര്‍. ഹമീദ് എന്നിവര്‍ സംസാരിച്ചു.

No comments